കരുതല്‍ നടപടികള്‍ സ്വീകരിച്ചു; എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍

ന്യൂഡല്‍ഹി: കൊറോണ ഭീതിവിതച്ച് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി
ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.

വൈറസിനെ നിയന്ത്രിക്കാന്‍ വേണ്ട എല്ലാ കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും ഡല്‍ഹിയിലെ എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം,14 ഇറ്റലിക്കാര്‍ക്കും ഒരു ഇന്ത്യന്‍കാരനുമാണ് ഒടുവില്‍ രോഗം കണ്ടെത്തിയതെന്നും ബാക്കി 9 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുവരെ രാജ്യത്ത് 18 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

Top