ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ കാര്‍ന്ന് തിന്നുന്ന കൊറോണ വൈറസ് പരിശോധനകള്‍ ഇനി അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ലാബുകള്‍ക്കും നടത്താന്‍ അനുമതി.
നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലബോറട്ടറീസില്‍ അക്രഡിറ്റ് ചെയ്തിട്ടുള്ള ലാബുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ഈ നിര്‍ദേശത്തിന് അംഗികാരം നല്‍കിയത്. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവും പുറത്തിറക്കി.
സ്വകാര്യ ലാബുകള്‍ക്കു കൂടി കൊറോണ പരിശോധനയ്ക്കു അനുമതി നല്‍കിയതോടെ വേഗത്തില്‍ പരിശോധനാ ഫലങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യമെങ്ങും 52 സര്‍ക്കാര്‍ ലാബുകളിലാണ് പരിശോധന നടത്തുന്നത്. അതേസമയം 5000 രൂപ ചെലവു വരുന്ന പരിശോധന ഇവര്‍ സൗജന്യമായാണ് ചെയ്യുന്നത്. എന്നാല്‍ സ്വകാര്യ ലാബുകള്‍ പരിശോധനയുടെ മറവില്‍ അധിക തുക ഈടാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.