ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തെ കുറിച്ച് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യന്‍ സന്ദര്‍ശനം ഏറ്റവും മികച്ചതായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ലൊരു നേതാവാണെന്നും ട്രംപ് പറഞ്ഞു.
മാത്രമല്ല ജനങ്ങളുടെ മതസ്വാന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദിയുമായി സംസാരിച്ചെന്നും ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം നല്‍കാന്‍ ഏറെ പരിശ്രമിക്കുന്നുണ്ടെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും കേന്ദ്ര സര്‍ക്കാര്‍ അതിനായി പരിശ്രമിക്കുന്നുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ആക്രമങ്ങള്‍ നടക്കുന്നുണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടെന്നും അത്തരം വിഷയങ്ങളേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അതെല്ലാം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, അമേരിക്കയില്‍ നിന്ന് 21,629 കോടിയുടെ ഹെലികോപ്റ്റര്‍ ഇന്ത്യ വാങ്ങും. ഇതിനുള്ള കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പുവച്ചു. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇരുവരും കരാറില്‍ ഒപ്പിട്ടത്. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സമഗ്ര തന്ത്രപ്രധാന സഹകരണത്തിന് ധാരണയായെന്ന് പിന്നീട് ട്രംപ് വ്യക്തമാക്കി. ചികില്‍സാ സഹകരണം, പ്രകൃതിവാതക നീക്കം തുടങ്ങി മറ്റ് മൂന്ന് ധാരണാപത്രങ്ങളില്‍ക്കൂടി ഇരുനേതാക്കളും ഒപ്പുവച്ചു. ഭീകരവാദത്തെ നേരിടാന്‍ ഒരു മിച്ച് നില്‍ക്കുമെന്ന് മോദിയും ട്രംപും ആവര്‍ത്തിച്ചു.