ഡല്‍ഹിയിലെ ടയര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; ആളപായമില്ല, അന്വേഷണം ആരംഭിച്ച് പൊലീസ്‌

ന്യൂഡല്‍ഹി: ടയര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഗോകുല്‍പുരി മെട്രോ സ്റ്റേഷനു സമീപമുള്ള ടയര്‍ മാര്‍ക്കറ്റിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പത്ത് അഗ്‌നിശമന യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരെ ഗോകുല്‍പുരിയിലും പരിസരപ്രദേശങ്ങളില്‍ സംഘര്‍ഷം നടന്നിരുന്നതിനിടെ ടയര്‍ മാര്‍ക്കറ്റിനും അക്രമികള്‍ തീയിട്ടതാകാം എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഘര്‍ഷ മേഖലയായതിനാല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഫറാബാദ്, മൗജ്പുര്‍-ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്രി എന്‍ക്ലേവ് മെട്രോ സ്റ്റേഷനുകളും അടച്ചു.

Top