ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ വീണ്ടും തീപിടിത്തം; ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ഡല്‍ഹിയിലെ കൃഷ്ണനഗറിലുള്ള ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 2.10ഓടെയാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തില്‍ കുടുങ്ങിയ നാല്‍പ്പതോളം ആളുകളെ അഗ്‌നിശമന സേന പുറത്തെത്തിച്ചു. അപകടത്തില്‍ ആര്‍ക്കും അപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ നരേല അനന്ദ്മാണ്ഡിയിലെ ഫാക്ടറിയില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ നാല്പത്തിയേഴോളം പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും തീപിടിത്തം ഉണ്ടായിരിക്കുന്നത്.

Top