ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതിന് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.
സുപ്രധാന വിഷയങ്ങളിലെ സര്‍ക്കാര്‍ നീക്കങ്ങള്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കുന്നതാണ് ഉചിതമെന്നും എന്നാല്‍ ഇത് ഭരണഘടനാപരമായ ബാധ്യതയല്ലെന്നും സംസ്ഥാന ഭരണത്തലവന്‍ എന്ന പദവിയോടുള്ള മര്യാദയാണെന്നും സദാശിവം പറഞ്ഞു.
ഇത്തരം സുപ്രധാന നീക്കങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നും സര്‍ക്കാരിന് ഇതില്‍ ഭരണഘടനാ ബാധ്യതയുണ്ടന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാദം. ഇന്നലെ ഇതിനെ സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു.
‘സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ല. തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണ്. ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ല. സര്‍ക്കാരും നിയമസഭയും തയാറാക്കിയ ചട്ടങ്ങള്‍ അവര്‍ തന്നെ ലംഘിക്കരുത്’ ഗവര്‍ണര്‍ പറഞ്ഞു.