ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളിലുണ്ടായ കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍. ഡല്‍ഹി റോസ് അവന്യൂ കോടതി കീഴടങ്ങാനുള്ള അപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
താഹിറിനെതിരേ കലാപത്തിനും കൊലപാതകത്തിനുമാണ് കേസെടുത്തിരിക്കുന്നത്. താഹിര്‍ ഹുസൈന്‍ കുറ്റാരോപിതനായതിനു പിന്നാലെ അദ്ദേഹത്തെ എഎപി നേതൃത്വം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കലാപത്തിനിടെ ജാഫ്രാബാദിലെ അഴുക്കുചാലില്‍ നിന്നാണ് ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കിത് ശര്‍മയുടെ പിതാവിന്റെ പരാതിയിലാണ് താഹിര്‍ ഹുസൈനെതിരെ പൊലീസ് കേസെടുത്തത്.