ജെഎന്‍യു സംഭവം; യൂണിവേഴ്‌സിറ്റിയിലെത്തിയ യെച്ചൂരിയെ തടഞ്ഞ് പൊലീസ്‌

sitaram yechoori

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ മുഖം മൂടി ധാരികള്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റിയിലെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി അടക്കമുള്ളവരെ പൊലീസ് തടഞ്ഞു.

‘ഞങ്ങള്‍ ഗുണ്ടകളല്ല ഭരണഘടനക്കനുസൃതമായി ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ എത്തിയവരാണെന്ന്’ യെച്ചൂരി പറഞ്ഞു.

ജെഎന്‍യുവില്‍ നടന്ന എ.ബി.വി.പി ആക്രമണത്തിലും, കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്ന പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് യെച്ചൂരിയും സംഘവും യൂണിവേഴ്‌സിറ്റിയിലേക്ക് എത്തിയത്. എന്നാല്‍ ആക്രമണത്തിനെതിരെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചും പ്രധാന ഗേറ്റില്‍ വെച്ച് പൊലീസ് തടഞ്ഞു.

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Top