സഭയില്‍ ബഹളമുണ്ടാക്കി; ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് സ്പീക്കര്‍

ന്യൂഡല്‍ഹി: ഏഴ് കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല. സഭയില്‍ ബഹളമുണ്ടാക്കിയതിനാണ് നടപടി.

ടി.എന്‍ പ്രതാപന്‍,ബെന്നി ബഹനാന്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍,ഡീന്‍ കുര്യാക്കോസ്‌, മണിക്കം ടാഗൂര്‍,ഗൗരവ് ഗൊഗോയ്, ഗുര്‍ജീത് സിംഗ്‌ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Top