ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗം പടര്‍ന്ന് പിടിച്ചതോടെ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലഖ്‌നൗ ജില്ലാ കളക്ടര്‍.
എല്ലാ ഗോശാലകളും ശുചീകരിക്കണമെന്നും തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കാന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു. മാത്രമല്ല നഗരത്തിലെ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും ശുചീകരണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇതുവരെ 30 ഓളം പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആഗ്രയില്‍ ആറു പേര്‍ക്കും ലഖ്‌നൗവില്‍ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്.