നാനാത്വത്തില്‍ ഏകത്വം; ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് വഴികാട്ടിയാവണം: മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വം എന്താണെന്ന് ലോകത്തിന് കാണിച്ച് കൊടുക്കാന്‍ ഇന്ത്യ വഴികാട്ടിയാവണം എന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.

ഏകത്വത്തില്‍ വൈവിധ്യമല്ല തെരയേണ്ടെതെന്നും പ്രപഞ്ചത്തില്‍ വൈവിധ്യമുണ്ടെന്നുള്ളത് അംഗീകരിക്കേണ്ട ഒന്നാണെന്നും, ഏകത്വത്തില്‍നിന്നാണ് വൈവിധ്യങ്ങളുണ്ടായതെന്ന അറിവില്‍ ജീവിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കാലഘട്ടത്തില്‍ ജാതിയും രാഷ്ട്രീയ പ്രതിബദ്ധതയുമാണ് എല്ലാം തീരുമാനിക്കുന്നത്. ഈ തെറ്റായ രീതിയില്‍ നിന്ന് ലോകത്തെ ഇന്ത്യ തിരുത്തണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

അതേസമയം ഹൈദരാബാദില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തില്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുസമൂഹമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത് വിവാദമായിരുന്നു.

Top