ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ രേഖ കാണിക്കണമെന്നാവശ്യപ്പെട്ട വിവരാവകാശ ചോദ്യത്തിന് മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്.
നരേന്ദ്ര മോദി ജന്‍മനാ ഇന്ത്യന്‍ പൗരനാണെന്നും പൗരത്വ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ശുഭാങ്കര്‍ സര്‍ക്കാര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച വിവരാവകാശ ചോദ്യത്തിനാണ് ഓഫീസ് മറുപടി നല്‍കിയത്.
1955 ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം നരേന്ദ്ര മോദി ജന്‍മനാല്‍ ഇന്ത്യന്‍ പൗരനാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പൗരത്വ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ട ആവശ്യമില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ മറുപടി നല്‍കി.
If PM @narendramodi does not require to register his citizenship, as per Section 3 of the Citizenship Act 1955, then why should others?
Here is the PMO’s response to an RTI filed by Subhankar Sarkar (632/2020-PME) #CAA_NRC_NPR #DelhiRiot2020 #DoubleStandards pic.twitter.com/WydrnFMZt8— seemi pasha (@seemi_pasha) February 29, 2020