കേന്ദ്ര ബജറ്റ്; രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നത്‌:നിര്‍മലയെ പ്രശംസിച്ച് മോദി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മലാ സീതാരാമനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സമ്പൂര്‍ണ ബജറ്റ് രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല ബജറ്റ് നിര്‍ദേശങ്ങള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകുമെന്നും നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന ബജറ്റാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് അവതരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൃഷി, അടിസ്ഥാന സൗകര്യം, തുണിത്തരം, സാങ്കേതികവിദ്യ എന്നിവയാണ് രാജ്യത്തെ പ്രധാന തൊഴില്‍ മേഖലകള്‍. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ 100 വിമാനത്താവളങ്ങള്‍, നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതുവഴി രാജ്യത്തെ ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top