കെജ്രിവാളിന്റെ നേതൃത്വത്തില്‍ യോഗം ഇന്ന്; നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും

Arvind Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ ഇന്ന് യോഗം ചേരും. യോഗത്തില്‍ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. രാവിലെ 11.30ഓടെയാണ് യോഗം ചേരുന്നത്.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഫെബ്രുവരി 14, അല്ലെങ്കില്‍ 16 എന്നീ തീയതികളാണ് പരിഗണനയിലുള്ളതെന്ന് എഎപി നേതാവ് സൂചിപ്പിച്ചു. രാംലീല മൈതാനിയിലായിരിക്കും ചടങ്ങ് നടക്കുകയെന്നും ഇദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. 70 അംഗ ഡല്‍ഹി നിയമസഭയില്‍ 62 സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെയാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ മൂന്നാം തവണയും ഡല്‍ഹിയില്‍ എ.എ.പി സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുന്നത്.

Top