ഡല്‍ഹി തെരഞ്ഞെടുപ്പ്; പൗരത്വ നിയമ പ്രതിഷേധങ്ങള്‍ ഗുണം ചെയ്തു:ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലെയില്ലായിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ പ്രമുഖര്‍ ജയിച്ചു കയറിയപ്പോള്‍ പരാജയം നേരിട്ടെങ്കിലും പൗരത്വ നിയമദേഗതി ബില്ലിനെ സംബന്ധിച്ച വിവാദങ്ങളും പ്രക്ഷോഭങ്ങളും ഗുണം ചെയ്തുവെന്ന് ബിജെപി.

ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം നടന്നപ്പോഴും തങ്ങളുടെ വോട്ട് ബാങ്കില്‍ ഇതു വിള്ളല്‍ വീഴ്ത്തിയിട്ടില്ലെന്നും വോട്ട് വിഹിതം ആറു ശതമാനം കൂടിയത് ഇതിനു തെളിവാണെന്നുമാണ് ബിജെപി വിലയിരുത്തുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പൗരത്വ നിയമം ഒരു പ്രധാന പ്രചാരണായുധമാക്കി മാറ്റാണ് പാര്‍ട്ടി തീരുമാനം. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി ഇതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. എന്തു തന്നെയായലും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് തന്ത്രങ്ങള്‍ മെനയുമെന്ന് ബിജെപി മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു.

Top