ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. തെരഞ്ഞെടുപ്പ്, ഫലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നും സംഘടനാ സംവിധാനം സജ്ജമായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ കീര്‍ത്തി ആസാദ് പരാജയമായിരുന്നെന്നും ചാക്കോ വിമര്‍ശിച്ചു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണവുമായി ചാക്കോ രംഗത്തെത്തിയത്. കേരളത്തിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും ഹൈക്കമാന്‍ഡിനെ
ഡല്‍ഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത അറിയിക്കുമെന്നും ചാക്കോ പറഞ്ഞു.
ആം ആദ്മിക്കും കെജരിവാളിനും അനുകൂലമായാണ്, പ്രവചന ഫലങ്ങളും വിധിയെഴുതിയത്.