അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ശുഭാംസോ പുള്‍ മരിച്ച നിലയില്‍

deadbody

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കാലിഖോ പുളിന്റെ മകന്‍ ശുഭാംസോ പുള്‍ മരിച്ച നിലയില്‍. സസെക്‌സിലെ ബ്രൈറ്റണിലുള്ള അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് ശുഭാംസോ പുളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാലിഖോ പുളിന്റെ ആദ്യ ഭാര്യ ഡംഗ്വിംസായിയിലുള്ള മകനായ ശുഭാംസോ യു.കെ.യിലെ സര്‍വകലാശാലാ വിദ്യാര്‍ത്ഥിയാണ്‌. കാലിഖോ പുളും ജീവനൊടുക്കുകയായിരുന്നു.

2016-ലാണ് കോണ്‍ഗ്രസിലെയും ബി.ജെ.പി.യിലെയും അംഗങ്ങളുടെ പിന്തുണയോടെ കാലിഖോ പുള്‍ അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായത്. എന്നാല്‍ പിന്നീട് സുപ്രീംകോടതി അദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വരികയായിരുന്നു. പിന്നീട് അദ്ദേഹം ഔദ്യോഗിക വസതിയില്‍ ജീവനൊടുക്കുകയായിരുന്നു.

Top