നിര്‍ഭയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി കുഴഞ്ഞു വീണു

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു. നിര്‍ഭയ കേസില്‍ പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. തീരുമാനം പറയുന്നതിനിടെയാണ് ജഡ്ജിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടന്‍ തന്നെ കോടതി ജീവനക്കാര്‍ ജഡ്ജിയെ കോടതിയില്‍ നിന്നു പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ജഡ്ജിയെ സുപ്രീംകോടതി ഡോക്ടര്‍മാരെത്തി പരിശോധിച്ചു.

നിര്‍ഭയ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതിന് ഈ മാസം 20ലേക്ക് ഹര്‍ജി മാറ്റുന്ന കാര്യത്തില്‍ വിധി പറയാന്‍ ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം അശോക് ഭൂഷണ്‍ തീരുമാനം പറയുന്നതിനിടെ ജഡ്ജി കുഴഞ്ഞ് വീഴുകയായിരുന്നു.

Top