നിര്‍ഭയ കേസ്; പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളി രാഷ്ട്രപതി

ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതികളിലൊരാളായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി.വധശിക്ഷ നടപ്പാക്കരുതെന്ന പേരില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയാണ് തളളിയത്.

എന്നാല്‍ ഇന്നലെ ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇന്ന് നടത്താനിരുന്ന വധശിക്ഷ നീട്ടി വെച്ചിരുന്നു. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ മരണവാറന്റ് മാറ്റി വെച്ചിരിക്കുകയാണ്. വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ നീട്ടിവെച്ചത്.

അതേസമയം, വധശിക്ഷയുടെ ഭാഗമായുള്ള ഡമ്മി പരീക്ഷണം തിഹാര്‍ ജയിലില്‍ നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാറിനെ തിഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു.

Top