എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ്: അമ്മ ആശാദേവി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു.

എന്റെ മകളെ ആക്രമിച്ചവര്‍ക്ക് ആയിരക്കണക്കിന് സൗകര്യങ്ങള്‍ നല്‍കുന്നു. പക്ഷെ ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലേ?ഇതുവരെ ഞാന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. എന്നാല്‍, ഇന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, 2012ല്‍ ആരൊക്കെയാണോ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ഇന്ന് അതേ ആളുകള്‍ എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ്’- ആശാദേവി പറഞ്ഞു.

പ്രതികള്‍ക്ക് വധശിക്ഷ വൈകുന്ന പശ്ചാത്തലത്തിലാണ് ആശാദേവി നിറകണ്ണുകളോടെ പ്രതികരിച്ചത്.

ദയാഹര്‍ജി തള്ളണമെന്ന ആവശ്യം ഉന്നയിച്ച് പ്രതി മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തളളി ഇന്ന് തള്ളിയിരുന്നു. അതേസമയം, പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയിൽ കേസിന്റെ റിപ്പോർട്ട് സമർപ്പിക്കും. തുടര്‍ന്ന് 3.30ന് വീണ്ടും കേസില്‍ വാദം കേള്‍ക്കും.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top