നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാഷ്ട്രപതി ദയാഹര്‍ജി തളളിയത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു.

Top