ന്യൂഡല്‍ഹി:രാജ്യത്ത് ക്രൂരമായ ബലാത്സംഗ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
പീഡകരോട് ദയ വേണ്ട. പോക്‌സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണം. പാര്‍ലമെന്റ് ഇത് പരിശോധിക്കണമെന്നും സ്ത്രീകള്‍ക്കുനേരെയുളള ആക്രമണങ്ങള്‍ രാജ്യ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
അതിനിടെ തെലങ്കാന ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുക്കുകയും ചെയ്തു.