നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടക്കില്ല!

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ പ്രതികളുടെ വധശിക്ഷ നീട്ടി. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ മരണവാറന്റ് മാറ്റി വെച്ചു. ശിക്ഷ നാളെ നടപ്പാക്കില്ല. ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്.

ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ശിക്ഷയ്ക്കപ്പെട്ട് വധശിക്ഷ കാത്തുകഴിയുന്ന പ്രതികളായ അക്ഷയ് വിനയ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

അതേസമയം, വധശിക്ഷയുടെ ഭാഗമായുള്ള ഡമ്മി പരീക്ഷണം തിഹാര്‍ ജയിലില്‍ നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാറിനെ തിഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു.

Top