റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ മോട്ടോര്‍ സൈക്കിളുകളില്‍ കുതിച്ച് ഡല്‍ഹി പൊലീസ്

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ മോട്ടോര്‍ സൈക്കിളുകള്‍ ഇനി ഡല്‍ഹി പൊലീസ് ഉപയോഗിക്കും. ഈ അടുത്തായിരുന്നു ഡല്‍ഹി പൊലീസ് പന്ത്രണ്ട് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ മോട്ടോര്‍സൈക്കിളുകള്‍ സ്വന്തമാക്കിയിരുന്നത്. ഏഴ് റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് 500 ഉം വാങ്ങിയിരുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ധന ടാങ്കിലും ബാറ്ററി ബോക്‌സ് കവറിലും ഡല്‍ഹി പൊലീസ് എന്ന സ്റ്റിക്കര്‍ കാണാന്‍ സാധിക്കും. അതോടൊപ്പം പിന്നിലുള്ള മഡ്ഗാര്‍ഡിലും ചെറിയ ഡല്‍ഹി പൊലീസ് സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്.

ഇന്റര്‍സെപ്റ്റര്‍ മോഡിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയാണ് വില. കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ഏറ്റവും വേഗമേറിയ മോഡലാണിത്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കുന്നതാണ്.

Top