ന്യൂഡല്‍ഹി: ബിജെപി തുടര്‍ച്ചയായി ഹാര്‍ദിക് പട്ടേലിനെ ഉപദ്രവിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പട്ടേല്‍ യുവാക്കളുടെ തൊഴിലിനും കര്‍ഷകരുടെ അവകാശത്തിനുമായി പോരാടുന്നതിനാലാണ് ബിജെപി ഉപദ്രവിക്കുന്നതെന്നും പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഹാര്‍ദിക് തന്റെ സമൂഹത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിച്ചു. അവര്‍ക്കായി ജോലി തേടി, സ്‌കോളര്‍ഷിപ്പുകളും. കാര്‍ഷികപോരാട്ടങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ബിജെപി ഇതിനെ രാജ്യദ്രോഹമെന്ന് വിളിക്കുന്നു- പ്രിയങ്ക ട്വീറ്റ് ചെയ്തു.