പുല്‍വാമ ഭീകരാക്രമണക്കേസിലെ പ്രതിക്ക് ജാമ്യം നല്‍കി പട്യാല ഹൗസ് കോടതി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണക്കേസിലെ പ്രതി യൂസഫ് ചോപന് ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പ്രതിക്ക് ജാമ്യം നല്‍കിയത്.

കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാലാണ് ജാമ്യം ലഭിച്ചത്.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തിയത്. 40 സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷമാണ് സൈനികരെ വഹിക്കുന്ന വാഹനങ്ങളുടെ ബുള്ളറ്റ് പ്രൂഫിങ് പ്രക്രിയ ത്വരിതപ്പെടുത്തുകയും ജവാന്‍മാര്‍ കയറുന്ന റോഡുകളില്‍ കൂടുതല്‍ ബങ്കര്‍ തരത്തിലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്.

സൈനികരുടെ സുഗമവും സുരക്ഷിതവുമായ യാത്രക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആഴ്ചയില്‍ രണ്ട് ദിവസം സ്വകാര്യ വാഹനങ്ങള്‍ നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ സാധാരണ നിലയിലായതിനെത്തുടര്‍ന്ന് ഓര്‍ഡര്‍ റദ്ദാക്കുകയായിരുന്നു.

Top