ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയ മൂന്നുവരി മേല്‍പ്പാത, സരായ് കാലേ ഖാന്‍ ഫ്ളൈ ഓവര്‍ പൊതുജനങ്ങള്‍ക്കായി ഞായറാഴ്ച തുറന്നുകൊടുത്തു. ഒന്നരക്കൊല്ലം മുമ്പ് നിര്‍മാണം ആരംഭിച്ച മേല്‍പ്പാത യാത്രികര്‍ക്ക് ഐസ്ബിടി കശ്മീരി ഗേറ്റ് മുതല്‍ ആശ്രാം ഫ്ളൈ ഓവര്‍ വരെയും ഡല്‍ഹിയുടെ തെക്കന്‍ പ്രദേശങ്ങള്‍, നോയിഡ തുടങ്ങിയ ഭാഗങ്ങളിലേക്ക് സിഗ്‌നല്‍ രഹിത സുഗമയാത്ര സാധ്യമാക്കും.
കഴിഞ്ഞ എട്ട് കൊല്ലത്തിനിടെ 30 മേല്‍പ്പാതകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ 557 കോടി രൂപയോളം സംസ്ഥാനസര്‍ക്കാര്‍ ലാഭിച്ചതായി മേല്‍പ്പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇക്കാര്യം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഉള്‍പ്പെടുത്തണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.