ന്യൂഡല്‍ഹി: ശബരിമല കേസില്‍ തിങ്കളാഴ്ച മുതല്‍ വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ. വിശാല ബെഞ്ചിന്റെ പരിഗണന വിഷയങ്ങള്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കും.
ശബരിമല വിശാല ബെഞ്ചിന്റെ വാദങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാദത്തിന് 22 ദിവസത്തെ സമയം ആവശ്യപ്പെടാനായിരുന്നു അഭിഭാഷകരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ യോഗത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ രാവിലെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചപ്പോഴാണ് വാദത്തിന് 10 ദിവസത്തെ സമയം മാത്രമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്.