സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1; യോഗം വിളിച്ച് ചീഫ് ജസ്റ്റിസ്‌

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 പനി. മോഹന ശാന്തന ഗൗഡര്‍,എ.എസ്. ബൊപ്പണ്ണ, ആര്‍. ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച് 1 എന് 1 പനി സ്ഥിരീകരിച്ചത്.

ഇതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

നേരത്തെ സുപ്രീംകോടതിയിലെ കോടതിമുറികളില്‍ ജഡ്ജിമാര്‍ എത്തിച്ചേരാന്‍ വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോര്‍ട്ട് മാസ്റ്റര്‍ കോടതിമുറിയില്‍ ജഡ്ജിമാര്‍ എത്തിച്ചേരാന്‍ താമസിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. ഇതിനുപിന്നാലെയാണ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചെന്നും ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസ് യോഗം വിളിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

Top