ഡോക്ടര്‍ക്ക് കൊറോണ; ഡല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു

ന്യൂഡല്‍ഹി; ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ക്യാന്‍സര്‍
ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു. ആശുപത്രിയിലെ ഒപിഡി, ഓഫീസ്, ലാബ് എന്നീ വിഭാഗങ്ങളാണ് അടച്ചത്. ഇപ്പോള്‍ ഇവിടം അണുവിമുക്തമാക്കുകയാണ്.

ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ഡോക്ടറുടെ ബന്ധുക്കള്‍ യുകെയില്‍ നിന്നും എത്തിയിരുന്നു. ഇവരില്‍ നിന്നും രോഗം പകര്‍ന്നതാകാമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

Top