ന്യൂഡല്‍ഹി: ജനുവരി എട്ടിന് പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കിന് മാറ്റമില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍.
കേന്ദ്ര തൊഴില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. വേതന വര്‍ദ്ധനവ് ഉള്‍പ്പടെ ഉള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പത്ത് ട്രേഡ് യൂണിയന്‍ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മിനിമം വേതനം, സാര്‍വത്രികമായ സാമൂഹ്യസുരക്ഷ, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ 12 ഇന മുദ്രാവാക്യങ്ങളുന്നയിച്ചാണ് സമരം.