ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കുടുംബത്തിനും ഭക്ഷണം നല്‍കുന്നത് സ്വര്‍ണത്തളികയിലും വെള്ളിപ്പാത്രങ്ങളിലും. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് ഇതിനായുള്ള തളികകള്‍ ഡല്‍ഹിയില്‍ എത്തിച്ചു.
അരുണ്‍ പാബുവാള്‍ എന്നയാളാണു ട്രംപ് കളക്ഷന്‍ എന്നു പേരിട്ടിരിക്കുന്ന പാത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ചെമ്പിലും ഓടിലും നിര്‍മ്മിക്കുന്ന പാത്രങ്ങളില്‍ സ്വര്‍ണവും വെള്ളിയും പ്രത്യേക രീതിയില്‍ വിളക്കി ചേര്‍ക്കുകയാണു ചെയ്യുന്നത്.
മൂന്നാഴ്ചകൊണ്ട് നിര്‍മിച്ച പാത്രങ്ങള്‍, ട്രംപ് ഡല്‍ഹിയില്‍ ചെലവഴിക്കുന്ന സമയത്ത് ഉപയോഗിക്കുമെന്നാണു കരുതപ്പെടുന്നത്. 2010, 2015 വര്‍ഷങ്ങളിലും ഇന്ത്യ സന്ദര്‍ശിച്ച മുന്‍ പ്രസിഡന്റ് ഒബാമയ്ക്കും പാബുവാളാണ് പ്രത്യേക പാത്രങ്ങള്‍ നിര്‍മ്മിച്ചത്.