ന്യൂഡല്‍ഹി: വിയറ്റ്നാം വൈസ് പ്രസിഡന്റ് ഡാംഗ് തി എന്‍ഗോക് തിന് ഇന്ത്യയിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി തിന് കൂടിക്കാഴ്ച നടത്തും. കൂടാതെ ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള പ്രതിനിധി തലത്തിലുള്ള ചര്‍ച്ചകളും നടത്തും.
ഇന്ത്യയില്‍ നിന്ന് വിയറ്റനാമിലേക്കു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം സന്ദര്‍ശനവേളയില്‍ ഉണ്ടായേക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ സന്ധര്ശനത്തിന് ശേഷം ബിഹാറിലെ ബോധ് ഗയയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.