ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ വധശിക്ഷ നടപ്പാക്കരുതെന്ന പ്രതികളിലൊരാളായ വിനയ് ശര്‍മ്മയുടെ പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നു. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രതികള്‍ നിയമത്തെ പരിഹസിക്കുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
പ്രതി അക്ഷയ് സിംഗ് ഉടന്‍ ദയാഹര്‍ജി നല്‍കുമെന്ന് അഭിഭാഷകന് പറഞ്ഞു. എന്നാല്‍ നിര്‍ഭയക്കേസിലെ എല്ലാ പ്രതികളുടെയും വധശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് അമിക്കസ്ക്യൂറിയുടെ വാദം.