വിപ്രൊ ലിമിറ്റഡിന്റെ സിഇഒ ആബിദലി നീമുചൗള രാജിവെച്ചു

ന്യൂഡല്‍ഹി: ഐടി കമ്പനിയായ വിപ്രൊ ലിമിറ്റഡിന്റെ സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ ആബിദലി നീമുചൗള രാജിവെച്ചു.

കുടുംബ പരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് രാജിയെന്ന് വിപ്രൊ വ്യക്തമാക്കി. അടുത്ത സിഇഒയെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഡയറക്ടര്‍ബോര്‍ഡെന്ന് വിപ്രൊ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ സിഇഒയെ കണ്ടെത്തുന്നത് വരെ നീമുചൗള തന്നെ ചുമതലകളില്‍ തുടരും. അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി വിപ്രൊ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 2019 ജൂണില്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നീമുചൗളയെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി വിപ്രോ നിയമിച്ചത്.

Top