കാഞ്ഞങ്ങാട്: കാസര്‍ഗോഡ് പ്രസവത്തിനിടയില്‍ അമ്മയും കുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ എ.കെ മജീദിന്റെ ഭാര്യ ഹസീന(26)യും കുഞ്ഞുമാണ് മരിച്ചത്.
കാഞ്ഞങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം. പ്രസവ സമയത്ത് രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.