പുതിയ റേഞ്ച് റോവർ ഇന്ത്യയിൽ ഡെലിവറി ആരംഭിച്ചു

റേഞ്ച് റോവറിന്റെ 2022ലെ ഡെലിവറി ഔദ്യോഗികമായി ലാൻഡ് റോവർ കമ്പനി ഇന്ത്യയിൽ ആരംഭിച്ചു. ആഗോളതലത്തിൽ ഈ വർഷം മെയ് മാസത്തിലാണ് അരങ്ങേറ്റം കുറിച്ചത്. മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലും രണ്ട് ബോഡി ശൈലികളിലുമായി നാല് വേരിയന്റുകളാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.

ഉപഭോക്താക്കൾക്ക് SE, HSE, ഓട്ടോബയോഗ്രാഫി, ഫസ്റ്റ് എഡിഷന്‍ എന്നിങ്ങനെ നാല് വേരിയന്റുകളിൽ നിന്ന് തിരഞ്ഞെടുക്കാം. സ്റ്റാൻഡേർഡ്, എൽഡബ്ല്യുബി എന്നിവയുൾപ്പെടെ രണ്ട് ബോഡി സ്റ്റൈലുകളും ഓഫറിലുണ്ട്. സീറ്റിംഗ് കോൺഫിഗറേഷനുകളിൽ നാല് സീറ്റ്, അഞ്ച് സീറ്റ്, ഏഴ് സീറ്റ് പതിപ്പുകൾ ഉൾപ്പെടും.

3.0 ലിറ്റർ പെട്രോൾ എഞ്ചിൻ, 3.0 ലിറ്റർ ഡീസൽ എഞ്ചിൻ, 4.4 ലിറ്റർ ട്വിൻ ടർബോ V8 പെട്രോൾ എഞ്ചിൻ എന്നിവയിൽ വാഹനം ലഭ്യമാണ്. 3.0 ലിറ്റർ പെട്രോൾ യൂണിറ്റ് 394 ബിഎച്ച്പി പവറും 550 എൻഎം ടോർക്കും നൽകുമ്പോൾ 3.0 ലിറ്റർ ഡീസൽ മോട്ടോർ 346 ബിഎച്ച്പി പവറും 700 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. അതേസമയം, 4.4 ലിറ്റർ പെട്രോൾ മോട്ടോർ 523 bhp കരുത്തും 750 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

Top