തണ്ടർബോൾട്ട് 4 പ്രോസസറുമായി ഡെൽ ലാപ്‌ടോപ്പ് വിപണിയില്‍

ഡെല്‍ കമ്പനിയുടെ ലാറ്റിട്യൂട് സീരിസില്‍ വരുന്ന ഏറ്റവും പുതിയ മോഡലാണ് ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബില്‍ 2-ഇന്‍ -1 ലാപ്ടോപ്പ്. ഈ ലാപ്‌ടോപ്പിനെ കുറിച്ച് ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ അഭ്യൂഹങ്ങളും വാര്‍ത്തകളും വന്നിരുന്നു. ലാപ്‌ടോപ്പിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഡിറ്റാച്ചിബില്‍ സ്‌ക്രീനും, വശങ്ങളിലായി സ്ലിം ബെസലുകളും വരുന്നു. ഒന്നിലധികം റാമിലും സ്റ്റോറേജ് വേരിയന്റുകളിലും ഇന്റല്‍ പ്രോസസറുകളുടെ ഓപ്ഷനില്‍ മാത്രമേ ഇത് വിപണിയില്‍ നിന്നും നിങ്ങള്‍ക്ക് ലഭ്യമാകുകയുള്ളു. വൈ-ഫൈ 6, തണ്ടര്‍ബോള്‍ട്ട് 4, യുഎസ്ബി ടൈപ്പ്-സി പവര്‍ ഡെലിവറി എന്നിവ പോലുള്ള അപ്ഡേറ്റ് ചെയ്ത
സവിശേഷതകളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഡെല്‍ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബില്‍ ലാപ്‌ടോപ്പില്‍ നിരവധി സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുന്നു.

ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്ടോപ്പിൻറെ ബേസിക് വേരിയന്റിന് 1,549 ഡോളർ (ഏകദേശം 1.15 ലക്ഷം രൂപ) വിലയുണ്ട്. യു‌എസിൽ ഏപ്രിൽ 27 ചൊവ്വാഴ്ച മുതൽ ഒരൊറ്റ ഗ്രേ കളർ വേരിയന്റിലാണ് ഇത് ലഭ്യമാക്കുന്നത്. നിലവിൽ ഡെൽ ഈ ലാപ്ടോപ്പിൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവും വ്യക്തമാക്കിയിട്ടില്ല.

Top