മികച്ച സവിശേഷതകളുമായി ‘ഡെല്‍ XPS 15’ ; വില 1,17,990 രൂപ

മ്പ്യൂട്ടറും അനുബന്ധിച്ച ഉപകരണങ്ങളും നിര്‍മ്മിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയാണ് ഡെല്‍ ഇന്‍കോര്‍പ്പറേറ്റഡ്.

ഈ വര്‍ഷം ജനുവരിയില്‍ നടന്ന CES 2017ല്‍ ആണ് ഡെല്‍ തങ്ങളുടെ പുതിയ XPS 15 ലാപ്‌ടോപ്പ് അവതരിപ്പിച്ചത്.

ഈ ലാപ്‌ടോപ്പിന്റെ വില 1,17,990 രൂപയാണ്. ഡെല്ലിന്റെ സ്വന്തം ഷോപ്പിങ്ങ് വെബ്‌സൈറ്റില്‍ നിന്നും, അല്ലെങ്കില്‍ ഡെല്‍ എക്ലൂസീവ് സ്റ്റോറുകളിലും, കൂടാതെ ക്രോമ ഡിജിറ്റല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ നിന്നും ഡെല്‍ XPS ലാപ്‌ടോപ്പ് നിങ്ങള്‍ക്കു വാങ്ങാം.

വിവിധ വിന്‍ഡോസ് 10 പതിപ്പുകള്‍, റാം, ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയെ അടിസ്ഥാനമാക്കി നാലു വേരിയന്റുകളിലാണ് ലാപ്‌ടോപ്പ് വരുന്നത്.

എല്ലാ മോഡലുകളും 4ജിബി ഡിഡിആര്‍ റാം ഉളള എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1050 ജിപിയു സഹിതം ഇന്റല്‍ 7 കോര്‍ i7700 എച്ച്ക്യൂ ക്വാഡ്‌കോര്‍ പ്രോസസര്‍ ആണ്.

15.6 ഇഞ്ച് ഫുള്‍ എച്ച്ഡി (1080X120 പിക്‌സല്‍) ‘ഇന്‍ഫിനിറ്റി എഡ്ജ്’ സ്‌ക്രീന്‍ ഡിസ്‌പ്ലേയുമുണ്ട്.ഡെല്‍ XPS 15 ലാപ്‌ടോപ്പുകള്‍ക്ക് ഫിങ്കര്‍പ്രിന്റ് റീഡര്‍ ഉപയോഗിച്ചുളള ബ്ലാക്ക്‌ലിറ്റ് കീബോര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.

ബ്ലൂട്ടൂത്ത് സഹിതമുളള വൈഫൈ 802.11 ആക്ടിവിറ്റി സപ്പോര്‍ട്ടുകളും ഉള്‍പ്പെടുന്നു. മറ്റു കണക്ടിവിറ്റി ഓപ്ഷനുകളായ HDMI, 3.0യിലെ രണ്ട് യുഎസ്ബി, തണ്ടര്‍ബോള്‍ട്ട് 3 പോര്‍ട്ട്, യുഎസ്ബി 3.1 ജെന്‍ 2 പോര്‍ട്ട്, 4 ഇന്‍ വണ്‍ കാര്‍ഡ് റീഡര്‍ എന്നിവ മറ്റു സവിശേഷതകളാണ്.

ലാപ്‌ടോപ്പുകള്‍ക്ക് 12 മാസംMcAfee ലൈഫ്‌സേഫ് സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു, കൂടാതെ എച്ച്ഡി (720p) വെബ്ക്യാം ഉള്‍പ്പെടുത്തിയ ഒരു ഡ്യുവല്‍ അറേ ഡിജിറ്റല്‍ മൈക്രോഫോണും നല്‍കുന്നു.

മാക്‌സ്ഓഡിയോ പ്രോ പവര്‍ ചെയ്ത സ്റ്റീരിയോ സ്പീക്കറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top