ഡെല്‍ പുത്തന്‍ XPS 13 അള്‍ട്രാബുക്കിലൂടെ പരിചയപ്പെടുത്തുന്നത് മികച്ച ഹൈബ്രിഡ് ഡിസൈനും മുന്‍നിര ഹാര്‍ഡ്വെയറുമാണ്. ഡെല്‍ ശ്രേണിയിലെ ആദ്യ 2 ഇന്‍ 1 വിന്‍ഡോസ് മെഷീന്‍ ആയ XPS 13ല്‍ ഇന്‍ഫിനിറ്റ് എഡ്ജ് ഡിസ്‌പ്ലേ അടങ്ങിയിരിക്കുന്നു. ഇത് ഇന്ന് ലഭിക്കുന്നവയില്‍ വെച്ച് ഏറ്റവും ചെറിയ 2 ഇന്‍ 1 ഹൈബ്രിഡ് അള്‍ട്രാബുക്ക് എന്ന ബഹുമതി XPS 13നു നേടി കൊടുക്കുന്നു.
11 ഇഞ്ച് ലാപ്‌ടോപ്പ് ഫ്രേമില്‍ 13.3 ഇഞ്ച് ഡിസ്‌പ്ലേ ഒരുക്കുവാന്‍ കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. ഇതിലെ ടച്ച് ഡിസ്‌പ്ലേ 360 ഡിഗ്രി കറങ്ങുന്നതാണ്. ഇത് ടാബ്ലറ്റ് ഫീച്ചറുകള്‍ നല്‍കുന്നു. ലെനോവയുടെ യോഗ സീരീസിന് എതിരാളിയാവുകയായാണ് XPS 13. ഈ ഹൈബ്രിഡ് മെഷീന്‍ 2 വ്യത്യസ്ഥ രൂപകല്പനകളിലാണ് വിപണിയിലെത്തുക.
സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് 1920 x 1080 മുഴുവന്‍ HD ഡിസ്‌പ്ലേയോടും, അടുത്ത പതിപ്പ് അള്‍ട്രാഷാര്‍പ്പ് 3200 x 1800 ക്വാഡ് HD+ ടച്ച്‌സ്‌ക്രീന്‍ പാനലോടും കൂടിയതാണ്.ഉപഭോക്താവിനു യഥേഷ്ടം 3.2GHz ഇന്റല്‍ കോര്‍ i57Y54 പ്രോസസ്സറോ 3.6GHz ഇന്റല്‍ കോര്‍ i77Y75 പ്രോസസ്സറോ തിരഞ്ഞെടുക്കാം. പ്രോസസ്സര്‍ 4 ജിബി, 8 ജിബി, 16 ജിബി ഡ്യൂവല്‍ ചാനല്‍ എല്‍പിഡിഡിആര്‍3 റാം ഓപ്ഷനുകളില്‍ ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് സാറ്റ 128 ജിബിയില്‍ തുടങ്ങി ഒരു ടിബി ഇന്റല്‍ RST PCIe SSD വരെ വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജ് ലഭ്യമാണ്.
ഇതില്‍ ഫാന്‍ ഇല്ലാത്ത ചേസ് ആണ് അടങ്ങിയിരിക്കുന്നത്. 46Whr ബാറ്ററി യൂണിറ്റാണ് XPS 13നു കരുത്തു നല്‍കുന്നത്. ഇത് 15 മണിക്കൂര്‍ വരെ നിലനില്‍ക്കും. വെബ്ക്യാം, ഫിംഗര്‍പ്രിന്റ്റീഡര്‍, തണ്ടര്‍ബോള്‍ട്ട് 3 പോര്‍ട്ട്, ഡിസ്‌പ്ലേ പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി 3.1 പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ് റീഡര്‍, 3.5ാാ ജാക്ക്, ബ്ലുടൂത് v4.2, വൈഫൈ 802.11ac, മിറാകാസ്റ്റ്, ഇന്റല്‍ സ്മാര്‍ട്ട് കണക്റ്റ് എന്നിവ മറ്റു സവിശേഷതകളാണ്.
XPS 13കൂടാതെ കമ്പനി അവതരിപ്പിച്ച മറ്റൊന്നാണ് ഡെല്‍ 27 അള്‍ട്രാതിന്‍ മോണിറ്റര്‍. ഇത് 27 ഇഞ്ച് QHD (2560ഃ1440 പിക്‌സല്‍) റെസല്യൂഷന്‍ അടങ്ങിയതാണ്. 178 ഡിഗ്രി വ്യൂയിങ് ആംഗിള്‍ അടങ്ങിയിട്ടുണ്ട്. 99 ശതമാനം sRGB കളര്‍ ഗ്യാമുട്, 400 നിട്‌സ് ബ്രൈറ്‌നെസ് എന്നിവയാണ് മറ്റു പ്രത്യേകത. 60ഒ്വ റിഫ്രഷ് റേറ്റ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് പവര്‍ ഡെലിവറി, HDMI 2.0 പോര്‍ട്ട്, ഓഡിയോ ലൈന്‍ ഔട്ട് എന്നിവയാണ് മറ്റു ആകര്‍ഷകമായ ഫീച്ചറുകള്‍. ഇത് ഗെയിം കളിക്കുന്നവര്‍ക്കു സഹായകമാണ്.