വാഷിംഗ്ടണ്‍: വിമാനയാത്രക്കിടെ ലൈംഗിക ചൂഷണം നേരിട്ടതിനെ കുറിച്ച് തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തക അലിസണ് വാലഡെസ്. സംഭവത്തെ കുറിച്ച് വിമാനജീവനക്കാരെ അറിയിച്ചപ്പോള്‍ ആക്ഷേപിക്കുന്ന സമീപനമാണ് ഉണ്ടായതെന്ന് അലിസണ് വാലഡെസ് ആരോപിച്ചു. എയര്‍ലൈന്‍സിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് അലന്. രണ്ട് വര്‍ഷം മുന്‍പ് ഡെല്‍റ്റാ എയര്‍ലൈന്‍സിലാണ് സംഭവം.
ആംസ്റ്റര്‍ഡാമിലേക്കുള്ള യാത്രയില്‍ വെച്ച് സീറ്റിലിരുന്ന മനുഷ്യന് കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് അലന് വ്യക്തമാക്കുന്നത്. അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ക്യാബിന് ക്രൂവിനു സമീപത്തെത്തി വിവരം അറിയിച്ചെങ്കിലും യാത്രക്കിടയില്‍ ഇതൊക്കെ സ്വാഭാവികം മാത്രമാണെന്നാണ് ജീവനക്കാര്‍ അറിയിച്ചതെന്ന് അലിസണ് പറഞ്ഞു. സംഭവത്തില്‍ ഡെല്‍റ്റാ എയര്‍ലൈന്‍സിനെതിരെ അലിസണ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.