ലൈഫ് ഭവന പദ്ധതിയുടെ പേരില്‍ കൈക്കൂലി ആവശ്യം ; വി.ഇ.ഒ അറസ്റ്റില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റില്‍. നിലമ്പൂര്‍ വഴിക്കടവ് പഞ്ചായത്തിലെ വി.ഇ.ഒ ചുങ്കത്തറ കോട്ടോപ്പാടം സ്വദേശി നിജാസിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് കാരക്കോട് സ്വദേശി സുനിതയില്‍ നിന്ന് ഇയാള്‍ ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.

ലൈഫ് ഭവന പദ്ധതിയുടെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ആദ്യം പതിനായിരം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടത് പ്രകാരം സുനിതയില്‍ നിന്ന് പണം വാങ്ങുന്നതിനിടെയാണ് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീഖ് പ്രതിയെ പിടികൂടിയത്.

Top