ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി തൊഴിലവസരം വര്‍ധിച്ചതായി സാമ്പത്തിക സര്‍വേ

ഡല്‍ഹി: രാജ്യത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിലവസരം വര്‍ധിച്ചതായി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക സര്‍വേ ഫലം വ്യക്തമാക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള ജോലിയുടെ ആവശ്യകതയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് സാമ്പത്തിക സര്‍വേ 2022 ല്‍ ഗ്രാമീണ തൊഴില്‍ വിപണിയിലെ പ്രവണതകളെ വിശകലനം ചെയ്തത്..

പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഒഡീഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2021 ല്‍ മിക്ക മാസങ്ങളിലും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിലവസരങ്ങള്‍ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ തൊഴില്‍ തേടിയെത്തുന്ന സംസ്ഥാനങ്ങളാണ് പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്‌നാട് തുടങ്ങിയവ. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴില്‍ ആവശ്യകത സ്ഥിരത കൈവരിച്ചതായി സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി തൊഴിലവസരങ്ങള്‍ ഇപ്പോഴും മഹാമാരിക്ക് മുന്‍പത്തെക്കാള്‍ കൂടുതലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിനിടയില്‍, 2021 ജൂണില്‍ എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ ആവശ്യകത 4.59 കോടി പേര്‍ എന്ന നിലയില്‍ പരമാവധി ഉയര്‍ന്ന നിലയിലെത്തി.

 

Top