ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യം; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉടൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അല്പം സമയത്തിനകം. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യാൻ സര്‍വ്വകക്ഷിയോഗം ചേർന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിലപാട് എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കും.

 

കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനാണ് സര്‍വ്വ കക്ഷിയോഗത്തിൽ ധാരണയുണ്ടായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അൽപം നീട്ടി വക്കണമെന്നും ആവശ്യപ്പെടും. ബിജെപി ഒഴികെയുള്ള കക്ഷികൾ ഇക്കാര്യത്തിൽ ധാരണയിലെത്തിയതായാണ് വിവരം.

Top