സ്‌റ്റൈപ്പന്റ് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍; സംസ്ഥാനത്തെ പിജി ഡോക്ടേഴ്‌സ് ഈ മാസം എട്ടിന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടേഴ്‌സ് ഈ മാസം എട്ടിന് പണിമുടക്കും. അത്യാഹിത വിഭാഗം അടക്കമുള്ള ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് ആയിരിക്കും പണിമുടക്ക്. സ്‌റ്റൈപ്പന്റ് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 30ന് സംസ്ഥാനത്തെ പിജി ഡോക്ടേഴ്‌സ് സൂചന പണിമുടക്ക് നടത്തിയിരുന്നു.

അധികൃതര്‍ തുടര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഡെന്റല്‍-മെഡിക്കല്‍ പിജി ഡോക്ടേഴ്‌സും, ഹൗസ് സര്‍ജന്‍സും പണിമുടക്കിന്റെ ഭാഗമാകും. പണിമുടക്ക് സംബന്ധിച്ച കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാറ്റുവേറ്റ് അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.

 

Top