ചെന്നൈ: തിരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്കായി 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യം ആവര്‍ത്തിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് രസീത് മൂന്ന് സെക്കന്റ് മാത്രമേ വോട്ടര്‍മാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. തമിഴ്‌നാട്ടിലെ വോട്ടര്‍മാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും നായിഡു പറഞ്ഞു.
ഇത്തവണത്തേത് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ആദായ നികുതി വകുപ്പിനെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നത്. ആന്ധ്രയില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടു. ജനാധിപത്യം അപകടത്തിലാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.