രാജ്യത്ത് ബിജെപി മാത്രമാകുന്ന സാഹചര്യം ഉണ്ടായാല്‍ ജനാധിപത്യം ദുര്‍ബലപ്പെടും: സ്വാമി

Subramanian Swamy

ന്യൂഡല്‍ഹി: ബിജെപിക്കതെിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യത്ത് ബിജെപി മാത്രമാകുന്ന സാഹചര്യമുണ്ടായാല്‍ ജനാധിപത്യം ദുര്‍ബലപ്പെടാന്‍ ഇടയാകുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഐക്യ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) ഐക്യ കോണ്‍ഗ്രസില്‍ ലയിക്കണം. ‘ബിജെപി രാജ്യത്തെ ഏക പാര്‍ട്ടിയായി മാറിയാല്‍ ജനാധിപത്യം ദുര്‍ബലപ്പെടുമെന്നാണ് തനിക്ക് തോന്നുന്നത്. ഗോവയിലേയും കശ്മീരിലെയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുമ്പോഴാണ് ഈ നിഗമനം. ഈ സ്ഥിതിവിശേഷത്തിന് എങ്ങനെ പരിഹാരം കാണും? ഇറ്റലിക്കാരോടും മക്കളോടും കോണ്‍ഗ്രസ് വിട്ടുപോകാന്‍ ആവശ്യപ്പെടണം. മമത ബാനര്‍ജി അതിനുശേഷം ഐക്യ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം. എന്‍.സി.പിയും കോണ്‍ഗ്രസില്‍ ലയിക്കണം’ – സുബ്രഹ്മണ്യന്‍ സ്വാമി നിര്‍ദ്ദേശിച്ചു.

Top