വാഷിങ്ടണ്‍: യുഎസ് സെനറ്റിലേക്ക് രണ്ട് ഇന്ത്യക്കാരും തിരഞ്ഞെടുക്കപ്പെട്ടു. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി കമല ഹാരിസും, ഇന്ത്യന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തിയുമാണ് ഇന്ത്യയുടെ അഭിമാനമായത്. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളാണ്.
കാലിഫോര്‍ണിയയുടെ നിലവിലെ അറ്റോര്‍ണി ജനറലാണ് 51 കാരിയായ കമല ഹാരിസ്. കാലിഫോര്‍ണിയയില്‍ നിന്ന് മത്സരിച്ച കമല ലൊറേറ്റ സാഞ്ചസിനെ തോല്‍പ്പിച്ചാണ് സെനറ്റ് അംഗത്വം നേടിയത്
കമലയുടെ അമ്മ ഡോ. ശ്യാമള ഗോപാലന്‍ ചെന്നൈ സ്വദേശിനിയും അച്ഛന്‍ ഡോണള്‍ഡ് ഹാരിസ് ജമൈക്കന്‍ സ്വദേശിയുമാണ്.
നാല്‍പ്പത്തിമൂന്നുകാരനായ രാജ കൃഷ്ണമൂര്‍ത്തി ഇല്ലിനോയിസില്‍ നിന്നാണ് സെനറ്റിലേക്ക് മത്സരിച്ചത്. ന്യൂഡല്‍ഹി സ്വദേശിയാണ് രാജ കൃഷ്ണമൂര്‍ത്തി. ഈ വര്‍ഷം ആദ്യം ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സ്പീക്കറായും കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലാണ് ജനിച്ചെങ്കിലും രാജ വളര്‍ന്നതും പഠിച്ചതുമെല്ലാം അമേരിക്കയില്‍ തന്നെയായിരുന്നു. ആദ്യമായി സെനറ്റിലെത്തുന്ന ഇന്ത്യക്കാരനാണ് കൃഷ്ണമൂര്‍ത്തി. അഭിഭാഷകന്‍, വ്യവസായി, എഞ്ചിനിയര്‍ എന്നി മേഖലകളില്‍ കൃഷ്ണമൂര്‍ത്തി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.