ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ട് ആക്‌സിസ് ബാങ്ക് ജീവനക്കാര്‍ അറസ്റ്റിലായി. ഇവരുടെ പക്കല്‍ നിന്നും മൂന്നു കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തിട്ടുണ്ട്.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന ഉന്നത റാങ്കിലുള്ള രണ്ടു മാനേജര്‍മാരാണ് ആക്‌സിസ് ബാങ്ക് മാനേജര്‍മാരായ ഷോബിത സിന്‍ഹ, വിനീത് ഗുപ്ത എന്നിവര്‍. ഇവരെ സസ്‌പെന്റ് ചെയ്തതായി ആക്‌സിസ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
ബാങ്ക് അധികൃതരുടെ മൗനാനുവാദത്തോടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റുന്നു റാക്കറ്റിനെ കുറിച്ചാണ് അന്വേഷണം നടത്തിവന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രത്യേക ഫണ്ട് കൈമാറ്റ വ്യവസ്ഥയിലൂടെ ധാരാളം പണം ഷെല്‍ കമ്പനികള്‍ക്ക് മാറ്റി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികളുടെ വീടുകളിലും പരിശോധന നടത്തി. കഴിഞ്ഞമാസം ആക്‌സിസ് ബാങ്കിനു മുന്നില്‍ നിന്നും പഴയ നോട്ടുകള്‍ അടങ്ങിയ 3.7 കോടി രൂപമായി മൂന്നു പേരെ ന്യൂഡല്‍ഹി പൊലീസ് തടഞ്ഞതോടെയാണ് കേസ് ആരംഭിക്കുന്നത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ ബാങ്കിലെ പതിനൊന്ന് അക്കൗണ്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.