മുംബൈ: സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൂലം ഇന്ത്യയില്‍ ഈ വര്‍ഷം കമ്പനിയുടെ വില്‍പ്പന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് മെഴ്‌സിഡെസ് ബെന്‍സ് ഇന്ത്യ സി.ഇ.ഒ റോണാള്‍ഡ് ഫോള്‍ഗര്‍ പറഞ്ഞു.
2016ല്‍ 13,502 കാറുകളാണ് മെഴ്‌സിഡെസ് ഇന്ത്യയില്‍ വിറ്റത്. എന്നാല്‍ ലക്ഷ്യം വെച്ചത് അതിനേക്കാളേറെ കാറുകള്‍ വില്‍ക്കാനായിരുന്നു. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൂലം ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ലെന്നും റൊണാള്‍ഡ് ഫോള്‍ഗര്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ അനുകൂലിക്കുന്നതായും അത് ഭാവിയില്‍ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം കാര്‍ വിപണിയില്‍ നിരവധി വെല്ലുവിളികളുണ്ടായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം കാര്‍ വ്യവസായത്തിന് ഗുണകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം പല പ്രശ്‌നങ്ങള്‍ മൂലം കാര്‍ വാങ്ങാതിരുന്ന ഉപഭോക്താകള്‍ക്ക് അടുത്ത വര്‍ഷം വിപണിയിലേക്ക്? തിരിച്ചെത്തുമെന്നും ഇതും വിപണിക്ക് ഗുണകരമാവുമെന്നും ഫോള്‍ഗര്‍ കൂട്ടിച്ചേര്‍ത്തു.